സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ 183 ഒഴിവ്

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് ജനറൽ മാനേജർ‍, അക്കൗണ്ടന്റ്, സീനിയർ ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഇന്റേണൽ ഓഡിറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിലവിലുള്ള 183 ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്ന് സ്ഥാപനങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം.

വിജ്ഞാപനത്തീയതി: 25–04–2019

നമ്പർ സിഎസ്ഇബി/എൻ എൽ/900/19

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 24–05–2019 വൈകുന്നേരം 5.00 മണി.

നിയമന രീതി:നേരിട്ടുളള നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരം.

നിയമന അധികാരി: ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകൾ‌

ഒഴിവുകൾ: നിലവിലുള്ള സഹകരണ സംഘങ്ങൾ/ബാങ്കുകളുടെ വിവരങ്ങൾ തസ്‌തിക തിരിച്ച് ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്. സംവരണം തിരിച്ചുള്ള ഒഴിവുകളും അധിക യോഗ്യത സംബന്ധിച്ച വിവരങ്ങളും പട്ടികയിൽ ലഭിക്കും.

അടിസ്‌ഥാന യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ;

വിജ്ഞാപനം 1/2019

കാറ്റഗറി നമ്പർ:1

1/2019/എ: സെക്രട്ടറി

വിദ്യാഭ്യാസ യോഗ്യത:

(i) 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാല ബിരുദവും സഹകരണഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ബി.എം

അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം)

അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) ജയിച്ചിരിക്കണം അല്ലെങ്കിൽ

കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിഎസ്സി/എംഎസ്സി. (സഹകരണം & ബാങ്കിങ്ങ്)

അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുളളതുമായ 50% ത്തിൽ കുറയാത്ത ബികോം ബിരുദം.

കാറ്റഗറി നമ്പർ:1

1/2019/ബി: അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് ജനറൽ മാനേജർ, ചീഫ് അക്കൗണ്ടന്റ്

വിദ്യാഭ്യാസ യോഗ്യത :

(i) 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാല ബിരുദവും: സഹകരണഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ബിഎം

അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം

അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ്(ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) ജയിച്ചിരിക്കണം അല്ലെങ്കിൽ
കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിഎസ്‌സി/എംഎസ്‌സി (സഹകരണം & ബാങ്കിങ്)

അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുളളതുമായ 50% ത്തിൽ കുറയാത്ത ബി.കോം ബിരുദം.

കാറ്റഗറി നമ്പർ: 1

1/2019 സി: സെക്രട്ടറി

വിദ്യാഭ്യാസ യോഗ്യത:

(i) ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് സഹകരണം പ്രത്യേക വിഷയമായി എടുത്ത കോമേഴ്‌സിലെ ബിരുദം,

അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും, സഹകരണഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ബി.എം

അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോ–ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്.ഡിസിഎം

അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്‌സണൽ കോ–ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സും (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ)

അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായി എടുത്ത ഡിപ്ലോമാ ഇൻ റൂറൽ സർവീസ്

അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്.സി/എംഎസ്‌സി (സഹകരണം & ബാങ്കിംങ്ങ്) ബിരുദവും.

1/2019 എ, ബി, എന്നീ കാറ്റഗറിയിൽ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുളളവർക്കും അപേക്ഷിക്കാവുന്നതാണ്.

കാറ്റഗറി നമ്പർ: 1

1/2019 ഡി: അക്കൗണ്ടന്റ്

വിദ്യാഭ്യാസ യോഗ്യത:

(i) അംഗീകൃത സർവകലാശാലയിൽ നിന്ന് സഹകരണം പ്രത്യേക വിഷയമായി എടുത്ത കോമേഴ്‌സിലെ ബിരുദം

അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും, സഹകരണഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ബിഎം

അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം) അല്ലെങ്കിൽ

സബോർഡിനേറ്റ് പേഴ്‌സനൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സും (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ)

അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായി എടുത്ത ഡിപ്ലോമാ ഇൻ റൂറൽ സർവീസ് അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി/എം.എസ്.സി. (സഹകരണം & ബാങ്കിങ്) ബിരുദവും.

1/2019 എ, ബി, സി എന്നീ കാറ്റഗറിയിൽ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുളളവർക്കും അപേക്ഷിക്കാവുന്നതാണ്.

കാറ്റഗറി നമ്പർ:2

1/2019 (എ), സീനിയർ ക്ലാർക്ക്

വിദ്യാഭ്യാസ യോഗ്യത:

(i) എസ്എസ്എൽസി, അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്‌സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിലെ ഉദ്യോഗാർഥികൾ‍ക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജിഡിസി), കേരള സ്റ്റേറ്റ് സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷൻ (ജെഡിസി) തുല്യമായ യോഗ്യത അപേക്ഷിക്കുന്നതിലേയ്ക്കുളള അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐച്ഛികവിഷയമായി എടുത്ത ബി.കോം ബിരുദം/എച്ച്.ഡി.സി ഉളളവർക്കും കാറ്റഗറി 1/2019 എ, ബി, സി, ഡിയിൽ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുളളവർക്കും അപേക്ഷിക്കാവുന്നതാണ്.

കാറ്റഗറി നമ്പർ:3

1/2019 (ബി). ജൂനിയർ ക്ലാർക്ക്/ കാഷ്യർ

വിദ്യാഭ്യാസ യോഗ്യത:

(i) എസ്എസ്എൽസി, അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്‌സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾ‍ക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജിഡിസി), കേരള സ്റ്റേറ്റ് സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷന് (ജെഡിസി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐച്ഛികവിഷയമായി എടുത്ത ബികോം ബിരുദം/എച്ച്ഡിസി ഉളളവർക്കും കാറ്റഗറി 1/2019 എ, ബി, സി, ഡി. കാറ്റഗറി 2/2019 (എ) എന്നീ കാറ്റഗറിയിൽ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുളളവർക്കും അപേക്ഷിക്കാവുന്നതാണ്.

വിജ്ഞാപനം 2/2019

കാറ്റഗറി :2/2019

ഡേറ്റാ എൻട്രി ഓപ്പറേറ്റർ

വിദ്യാഭ്യാസ യോഗ്യത

(i) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം

(ii) കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്

(iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പൊതു നിർദേശങ്ങൾ

വിജ്ഞാപനം 1/2019, വിജ്ഞാപനം 2/2019 പ്രകാരം അപേക്ഷകൾ അയയ്ക്കുന്ന ഉദ്യോഗാർഥികൾ രണ്ടു വിജ്ഞാപനങ്ങൾക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓരോ അപേക്ഷയോടൊപ്പവും മിനിമം 150 രൂപയുടെ ഡിഡി/ െചല്ലാൻ ഉള്ളടക്കം ചെയ്തിരിക്കണം ഫീസിളവിന് അർഹതയുള്ള ഉദ്യോഗാർഥികൾ ഓരോ അപേക്ഷയോടൊപ്പവും മിനിമം 50 രൂപയുടെ ഡിഡി/ െചല്ലാൻ ഉള്ളടക്കം ചെയ്തിരിക്കണം.

പ്രായം: 1–1–2019 ൽ 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് തികയരുത്. പട്ടിക ജാതി / പട്ടിക വർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവും മറ്റു പിന്നാക്ക വിഭാഗത്തിനും വിമുക്‌ത ഭടന്മാർക്കും മൂന്നു വർഷത്തെ ഇളവും വികലാംഗർക്ക് 10 വർഷത്തെ ഇളവും ലഭിക്കും.

ഇന്റർവ്യൂവിന് 20 മാർക്ക്. ഹാജരാകുന്നവർക്കെല്ലാം മൂന്നു മാർക്ക് ലഭിക്കും. ഇന്റർവ്യൂവിന് അഞ്ചു മാർക്ക് ജില്ലാതല വെയിറ്റേജായി നൽകും. അപേക്ഷാഫോമിൽ സ്വന്തം ജില്ല വ്യക്‌തമാക്കണം. ഇന്റർവ്യൂ സമയത്ത് ബന്ധപ്പെട്ട അധികാരികളിൽനിന്നു ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒന്നിൽ കൂടുതൽ സംഘങ്ങളിലേക്കും തസ്‌തികകളിലേക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ്:നറൽ, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 150 രൂപ. ഇവർ ഒന്നിലധികം സംഘം/ബാങ്കുകളിലെ തസ്‌തികകളിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ 150 രൂപയ്‌ക്ക് പുറമെ അധികമായി അപേക്ഷിക്കുന്ന ഓരോ തസ്‌തികയ്‌ക്കും 50 രൂപ വീതം വേറെയും നൽകണം. പട്ടികജാതി/വർഗക്കാർക്ക് ഫീസ് 50 രൂപ മതി. ഇവർ ഒന്നിലധികം സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ 50 രൂപയ്‌ക്ക് പുറമെ അധികമായി അപേക്ഷിക്കുന്ന ഓരോ തസ്‌തിക/സംഘത്തിനും 50 രൂപ വീതം വേറെയും അടയ്‌ക്കണം.

ഒന്നിൽ കൂടുതൽ തസ്‌തിക /സംഘത്തിലേക്ക് അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ഒരു ഡിമാൻഡ് ഡ്രാഫ്‌റ്റും മതി.

അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരളസംസ്ഥാന സഹകരണബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെല്ലാൻ വഴി നേരിട്ട് അടയ്ക്കാം. (അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്‌സൈറ്റിൽ അപേക്ഷാഫോമിനൊപ്പം കൊടുത്തിട്ടുണ്ട്).

അല്ലെങ്കിൽ

ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവീസ് പരീക്ഷാ ബോർഡ‍് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ക്രോസ് ചെയ്ത CTS പ്രകാരം മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് പരീക്ഷാ ഫീസായി സ്വീകരിക്കും.

മറ്റു ബാങ്കുകളിൽ നിന്ന് എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് പരീക്ഷാ ഫീസായി സ്വീകരിയ്ക്കില്ലെന്നുമാത്രമല്ല, അതോടൊപ്പമുള്ള അപേക്ഷ നിരസിയ്ക്കുകയും ചെയ്യും. അക്കൗണ്ടിൽ പണമടച്ചതിന്റെ ചെല്ലാൻ രസീത് / ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യുകയും ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിക്കുകയും വേണം. വിജ്ഞാപന തീയതിയ്ക്ക് ശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ അതാത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ.

അപേക്ഷിക്കേണ്ട വിധം:
അപേക്ഷയുടെ മാതൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവയും വിമുക്‌തഭടൻ, അംഗവിഹീനർ എന്നിവർ അക്കാര്യവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അയയ്‌ക്കണം. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കാം. അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്‌ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 24–05–2019 ന് വൈകുന്നേരം അഞ്ചിനു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിച്ചിരിക്കണം.

വിലാസം:
സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്‌ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർബ്രിഡ്‌ജ്, ജനറൽ പോസ്‌റ്റ് ഓഫിസ്, തിരുവനന്തപുരം–695001.

error: Content is protected !!