‘രാമൻറെ അയോധ്യയിലും ബുർഖ വേണ്ട’ ; ഇന്ത്യയിൽ ബുർഖ നിരോധിക്കണം എന്ന് ശിവസേന

ശ്രീലങ്കയുടെ പാത പിന്തുടർന്ന് ഇന്ത്യയിലും ബുർഖ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. രാജ്യസുരക്ഷയ്ക്ക് വരുത്തിയേക്കാവുന്ന ഭീഷണി കണക്കിലെടുത്ത്  ബുർഖ ഉൾപ്പെടെ മുഖം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നിരോധിക്കണമെന്നാണ് ആവശ്യം.

ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾക്ക് ശ്രീലങ്കൻ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലും സമാന വിലക്ക് നടപ്പാക്കണമെന്ന് ശിവസേനയുടെ ആവശ്യം. ‘രാവണന്റെ ലങ്കയിൽ അത് നടപ്പാക്കി.. രാമന്റെ അയോധ്യയിൽ ഇത് എപ്പോഴുണ്ടാകും’? സംഘടനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണ് ഇവർ ഇക്കാര്യങ്ങൾ ചോദിച്ചിരിക്കുന്നത്. അയോധ്യ സന്ദർശിക്കാനിരിക്കുന്ന മോദിയോടും ഇക്കാര്യം ചോദിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!