ചെറുവത്തൂർ മട്ടലായിൽ വൻ വാഹന അപകടം; നിരവധി പേർക്ക് പരിക്ക്

ചെറുവത്തൂർ: മട്ടലായി ശിവക്ഷേത്രത്തിനു മുന്നിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വാഹനാപകടം. ഇന്ന് വൈകിട്ടാണ് സംഭവം. ലോറിയും ഇന്നോവ കാറും നാനോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റി. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതമാണ്.

ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടർന്ന് അൽപ്പനേരം വാഹന ഗതാഗതം തടസപ്പെട്ടു.

error: Content is protected !!