മുതിർന്ന മാധ്യമ പ്രവർത്തകയും ബി.ആർ.പി ഭാസ്​കറുടെ മകളുമായ ബിന്ദു ഭാസ്​കർ അന്തരിച്ചു.

ചെന്നൈ: മുതിർന്ന മാധ്യമ പ്രവർത്തകയും ബി.ആർ.പി ഭാസ്​കറുടെ മകളുമായ ബിന്ദു ഭാസ്​കർ അന്തരിച്ചു. കാൻസർ രോഗം ബാധിച്ച്​ ഒരു വർഷമായി ചികിൽസയിലായിരുന്നു.
ചെന്നൈ: മുതിർന്ന മാധ്യമ പ്രവർത്തകയും ബി.ആർ.പി ഭാസ്​കറുടെ മകളുമായ ബിന്ദു ഭാസ്​കർ അന്തരിച്ചു. കാൻസർ രോഗം ബാധിച്ച്​ ഒരു വർഷമായി ചികിൽസയിലായിരുന്നു. ശനിയാഴ്​ച രാവിലെയായിരുന്നു അന്ത്യം. ബി.ആർ.പി ഭാസ്​കർ തന്നെയാണ്​ മരണവിവരം ഫേസ്​ബുക്കിലുടെ അറിയിച്ചത്​. ടൈംസ്​ ഓഫ്​ ഇന്ത്യയിലും, ഇക്കണോമിക്​സ്​ ടൈംസിലും ഫ്രണ്ട്​ ലൈനിലും ജോലി ചെയ്​തിട്ടുണ്ട്​. ഏഷ്യൻ സ്​കൂൾ ഓഫ്​ ജേണലിസത്തിൽ പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു. ഡോ.കെ.എസ്​ ബാലാജിയാണ്​ ബിന്ദുവിൻെറ ഭർത്താവ്​. സവേരിബാലാജിയാണ്​ മകൾ​. സംസ്​കാരം ഇന്ന്​ വൈകീട്ട്​ ചെന്നൈ ബസന്ദ്​ നഗറിൽ നടക്കും.

error: Content is protected !!