വിവാഹം കഴിക്കണമെന്ന് പിന്നാലെ നടന്നു ശല്യം ചെയ്തു; യുവതിയുടെ പരാതിയിൽ മാടായി സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

 

തളിപ്പറമ്പ: യുവതിയെ നിരന്തരമായി പിന്തുടര്‍ന്ന്‌ വിവാഹാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്ത യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തളിപ്പറമ്പ്‌ പോലീസ്‌ കേസെടുത്തു. കുറ്റ്യേരിയിലെ 23 കാരിയുടെ പരാതിയിലാണ്‌ മാടായി ഐ ടി ഐക്ക്‌ സമീപം താമസിക്കുന്ന രങ്കില്‍ എന്ന യുവാവിനെതിരെ കേസെടുത്തത്‌. യുവതി പോകുന്ന സ്ഥലങ്ങളിലെല്ലാം പിന്നാലെപോയി ശല്യം ചെയ്തതായാണ്‌ പരാതി.

error: Content is protected !!