ഇന്ന് ലോക പുകയില വിരുദ്ധ ദിനം

മെയ്‌ 31 ലോക പുകയില വിരുദ്ധദിനം. പുകയില നിർമാർജനം അനിവാര്യമെന്ന സന്ദേശവുമായി ലോകാരോഗ്യസംഘടന ഇന്ന് പുകയില വിരുദ്ധ ദിനം ആചരിക്കുന്നു. കാൻസർ, ശ്വാസകോശരോഗങ്ങൾ, ഹൃദ്രോഗം, ധമനിരോഗങ്ങൾ, പക്ഷാഘാതം, ആമാശയ കുടൽ വൃണങ്ങൾ, പുരുഷന്മാരിൽ ഷണ്ഡത്വം തുടങ്ങിയവ പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകാത്താകമാനം ഓരോ 8 സെക്കന്റിലും ഒരാൾ വീതം പുകയില ജന്യമായ രോഗം നിമിത്തം മരണപ്പെടുന്നു. പുകയില ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച്‌ സമൂഹത്തെ ബോധവത്കരിക്കുവാൻ ലക്ഷ്യമിട്ടാണ്‌ എല്ലാ വർഷവും മെയ്‌ 31 ലോക പുകയില വിരുദ്ധദിനമായി ആചരിക്കുന്നത്‌. പുകയിലയും ശ്വാസകോശ ആരോഗ്യവും എന്നതാണ്‌ ഈ വർഷത്തെ ദിനാചരണ സന്ദേശം.

error: Content is protected !!