വൈ​റ്റ് ഹൗ​സി​നു പു​റ​ത്ത് ഇ​ന്ത്യ​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സി​നു മു​ന്നി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​ർ​ണാ​ബ് ഗു​പ്ത എ​ന്ന യു​വാ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മേ​രി​ലാ​ൻ​ഡി​ലെ ബെ​ഥെ​സ്ഡ സ്വ​ദേ​ശി​യാ​ണ്. വൈ​റ്റ് ഹൗ​സി​നു സ​മീ​പം ധാ​രാ​ളം വി​നോ​ദ​യാ​ത്രി​ക​ർ എ​ത്തി​ച്ചേ​രാ​റു​ള്ള സ്ഥ​ല​ത്തു​വ​ച്ചാ​ണ് യു​വാ​വ് തീ ​കൊ​ളു​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ നാ​ഷ​ണ​ൽ പാ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ചേ​ർ​ന്ന് ഇ​യാ​ൾ​ക്ക് പ്ര​ഥ​മ ശ്രു​ശൂ​ഷ ന​ൽ​കു​ക​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. ശ​രീ​ര​ത്തി​ൽ 85 ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റ അ​ർ​ണാ​ബ് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

അ​ർ​ബാ​ബ് തീ​കൊ​ളു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. അ​ധി​കൃ​ത​ർ ഓ​ടി​യെ​ത്തു​ന്പോ​ഴും തീ​പി​ടി​ച്ച ശ​രീ​ര​വു​മാ​യി നി​വ​ർ​ന്നു നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. യു​എ​സ് സീ​ക്ര​ട്ട് സ​ർ​വീ​സ് ജീ​വ​ന​ക്കാ​ര​ൻ ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

കെ2 ​എ​ന്ന ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​ശേ​ഷ​മാ​ണ് അ​ർ​ണാ​ബ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് സൂ​ച​ന ന​ൽ​കി. ക​ഞ്ചാ​വി​ന്‍റെ മ​റ്റൊ​രു വ​ക​ഭേ​ദ​മാ​ണ് കെ2. ​ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ർ​ണാ​ബി​ന്‍റെ കു​ടും​ബം ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ഒ​ളി​വി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് വൈ​റ്റ് ഹൗ​സി​നു സ​മീ​പം ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വം അ​ര​ങ്ങേ​റു​ന്ന​ത്. ഏ​പ്രി​ൽ 12-നു ​ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ലെ​ത്തി​യ ഒ​രാ​ൾ വൈ​റ്റ് ഹൗ​സി​നു സ​മീ​പം ത​ന്‍റെ ജാ​ക്ക​റ്റി​നു തീ ​കൊ​ളു​ത്തി​യി​രു​ന്നു.

error: Content is protected !!