”കേരളം പ്രളയത്തെ നിശ്ചയദാർഢ്യത്തോടെ നേരിട്ടു”: യു എന്നിൽ മുഖ്യമന്ത്രി.

ജനീവ: പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തെ നേരിടാൻ കേരളത്തിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ജനീവയിൽ യുഎന്നിൻ്റെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിൻ്റെ മതനിരപേക്ഷ മനസ് പ്രളയത്തിൽ ഒരുമയോടെ നിലകൊണ്ടു. മത്സ്യത്തൊഴിലാളികളുടെ സേവനം നിസ്‍തുലമായിരുന്നു. അവര്‍ നൂറ് കണക്കിന് ജീവൻ രക്ഷിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ശ്രമം. പരിസ്ഥിതി സൗഹൃദ പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യം. പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതി നടപ്പാക്കുകയാണെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു.

പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!