വാഹനം തടഞ്ഞ്‌ മോട്ടോർ വാഹനവകുപ്പ്; പരിശോധനയ്ക്കു പകരം നൽകിയത് നോമ്പ് തുറ വിഭവങ്ങൾ.

മലപ്പുറം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹന യാത്രക്കാര്‍ക്ക് നോമ്പ് തുറ വിഭവങ്ങൾ നല്‍കി. കുടിവെള്ളവും നോമ്പുതുറ വിഭവങ്ങളുമാണ് വാഹനങ്ങളില്‍ എത്തുന്നവരെ തടഞ്ഞുനിര്‍ത്തി മോട്ടോര്‍വാഹനവകുപ്പ് നല്‍കിയത്. നിയമലംഘകര്‍ക്ക് പിഴ ചുമത്തുന്നതിനുപകരം നോമ്പ് തുറ വിഭവങ്ങൾ ലഭിച്ചത് രസകരമായി. മലപ്പുറത്തെ പാതയോരത്ത് മോട്ടോര്‍ വാഹന വകുപ്പ് വാഹനം നിര്‍ത്തി പരിശോധിക്കുന്നത് പുതുമയുള്ള കാഴ്ചയല്ല. എന്നാല്‍ ഹെല്‍മറ്റ് ഇട്ടവരേയും ഇടാത്തവരെയും ഒരുപോലെ ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ കാര്യം അറിയാതെ വാഹനയാത്രക്കാര്‍ അമ്പരന്നു.

വാഹനയാത്രക്കാരുടെ അടുത്തേക്ക് നോമ്പ് തുറ വിഭവങ്ങളുമായി ഉദ്യോഗസ്ഥര്‍ എത്തി. സമൂഹമാധ്യമങ്ങളില്‍ ദൃശ്യം വൈറല്‍ ആയതോടെ കയ്യടിയാണ് മോട്ടോര്‍ വാഹന വകുപ്പിനെ തേടിയെത്തുന്നത്.

നിയമലംഘകരായ യാത്രക്കാരെ പിഴചുമത്തി ശിക്ഷിക്കുന്നതിനു പകരം മേലില്‍ ഇങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു. പിന്നെ നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി.
ശിക്ഷിക്കാന്‍ മാത്രമല്ല നല്ലൊരു സുഹൃത്തായി മോട്ടോര്‍വാഹനവകുപ്പ് കൂടെയുണ്ടെന്ന സന്ദേശമാണ് നോമ്പുകാലത്ത് ഇഫ്താര്‍ കിറ്റ് നല്‍കിയതിലൂടെ മനസ്സിലായെന്ന് യാത്രക്കാര്‍ പറഞ്ഞു. പെറ്റി അടച്ച രസീത് പകരം ഒരു പുഞ്ചിരി നല്‍കി ആണ് ഉദ്യോഗസ്ഥര്‍ എല്ലാവരെയും യാത്രയാക്കിയത്.

error: Content is protected !!