കള്ളവോട്ട് ചെയ്ത സ്ത്രീകൾക്കെതിരെ സെെബർ ആക്രമണം,​ പൊലീസിൽ പരാതി നൽകി

തളിപ്പറമ്പ് : കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയ സ്ത്രീകൾക്ക് നേരെ സെെബർ ആക്രമണം. സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമർശം നടത്തുകയും അവരെ സമൂഹത്തിൽ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്ത ഏഴ് പേർക്കെതിരെയാണ് തളിപ്പറമ്പ് ഡി​.വൈ.എ​സ്‌.പിക്ക് പരാതി നൽകിയത്.

സ​ദ​ഖ് പു​റ​ത്തൂ​ർ എ​ന്ന​പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ട​മ പു​റ​ത്തൂ​രി​ലെ നാ​ല​ക​ത്ത് ഹൗ​സി​ൽ മു​ഹ​മ്മ​ദ് സ​ദ​ഖ്, ന​ന്ദു പ​ള്ള​ത്ത്, അ​നു അ​ശോ​ക്, കൃ​ഷ്ണ​ൻ എം. ​മു​കു​ന്ദ​ൻ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് കേ​ളോ​ത്ത്, സ​ലാം സാ​ഖാ, രാ​മ​ച​ന്ദ്ര​ൻ പ​ട്ടേ​രി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് യുവതികൾ ഡി​.വൈ.എ​സ്‌.പി എം. ​കൃ​ഷ്ണ​ന് പ​രാ​തി നൽകിയത്. പിലാത്തറയിൽ കള്ളവോട്ട് ചെയ്തു എന്ന വാർത്ത വന്നതിന് പിന്നാലെ യുവതികളെ കുറിച്ച് മോശമായ തരത്തിൽ സോഷ്യൽ മീഡിയിൽ കമെന്റുകൾ വന്നിരുന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടിയാണ് മൂന്ന് പേരും പൊലീസിൽ പരാതിപ്പെട്ടത്.

ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി. സ​ലീ​ന, സി​.പി​.എം പ്ര​വ​ർ​ത്ത​ക​യും മുൻ ജ​ന​പ്ര​തി​നി​ധി​യു​മാ​യ കെ.​പി. സു​മ​യ്യ, പ​ദ്മി​നി എ​ന്നി​വ​ർക്കെ​തി​രേ​യാ​ണ് വ്യാ​പ​ക​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്. അവരുടെ ചിത്രങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിന് മുന്നിൽ ഹാജറാക്കിയിട്ടുണ്ട്.

error: Content is protected !!