നായാട്ടുപാറയിൽ കംപ്രസർ വാഹനം മറിഞ്ഞ് നാലുപേർക്ക് പരിക്ക്

മട്ടന്നൂർ: നായാട്ടുപാറയിൽ കംപ്രസർ വാഹനം മറിഞ്ഞ് നാലുപേർക്ക് പരിക്ക്. നായാട്ടുപാറ കോ ടോളിപ്രം കരടിക്കുന്ന് റോഡിൽ ഇന്നലെ രാവിലെയാണ് സംഭവം. തമിഴ്നാട് സേലം സ്വദേശികളായ കണ്ണൻ, ബലരാമൻ, രാജേശ്വരി, രാമമൂർത്തി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കൽ ക്വാറയിൽ പാറ പൊട്ടിക്കുന്നതിന് കുഴിയെടുക്കാൻ പോകുന്നതിനിടെയാണ് അപകടം. തലകീഴായി മറിഞ്ഞ കംപ്രസർ നാട്ടുകാരും മട്ടന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്നാണ് റോഡിൽ നിന്ന് നീക്കിയത്.

error: Content is protected !!