ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്ത് 30 കോളജ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍.

തിരുവനന്തപുരം: നാലാഞ്ചിറ ബെഥനി ഫിസിയോ തെറാപ്പി കോളജില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 വിദ്യാര്‍ഥികളെ പാളയം ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെയാണ് ആശുപത്രിയിലാക്കിയത്. വ്യാഴാഴ്ച രാത്രി ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. ഇതില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!