കേരളത്തില്‍ മഴയെത്തുക ജൂണ്‍ ആറാം തീയതിയെന്ന് കാലാവസ്ഥാ കേന്ദ്രം.

തിരുവനന്തപുരം: ജൂൺ ആറാം തീയതിയോടെ കേരളത്തിൽ കാലവർഷം എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്. എൽ നിനോ പ്രതിഭാസം മൂലമാണ് കേരളത്തിൽ കാലവർഷം വൈകുന്നതെന്നാണ് റിപ്പോർട്ട്.

അടുത്ത നാലു ദിവസം ആൻഡമാൻ – നിക്കോബാർ മേഖലയിൽ കനത്ത മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ – സെപ്റ്റംബർ കാലയളവിൽ ലഭിക്കുന്ന മൺസൂണാണ് ഇന്ത്യയിലെ 75 ശതമാനം മഴയുടെ സ്രോതസ്. ആൻഡമാൻ തീരത്ത് നേരത്തെ തെക്ക് – പടിഞ്ഞാറൻ മൺസൂൺ എത്തിയിരുന്നെങ്കിലും പിന്നീട് ശക്തി കുറഞ്ഞു. എന്നാൽ, ആൻഡമാനിലും ബംഗാൾ ഉൾക്കടലിലും രണ്ടു ദിവസങ്ങൾക്കുള്ളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.

error: Content is protected !!