സെൻട്രൽ ആംഡ് പൊലീസ്ഫോഴ്സ് (അസി. കമാൻഡന്റ്) പരീക്ഷ.

സെൻട്രൽ ആംഡ് പൊലീസ്ഫോഴ്സ് (അസി. കമാൻഡന്റ്) പരീക്ഷക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു.  സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ബിഎസ്എഫ് 100, സിആർപിഎഫ് 108, സിഐഎസ്എഫ് 28, ഐടിബിപി 21, എസ്എസ്ബി 66 എന്നിങ്ങനെ ആകെ 323 ഒഴിവാണുള്ളത്. ബിരുദമാണ് യോഗ്യത. പ്രായം 20‐25. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം പുരുഷന്മാർ 165 സെ.മീ, നെഞ്ചളവ് 81 സെ.മീ. തൂക്കം 50 കി. ഗ്രാം, സ്ത്രീകൾ ഉയരം 157 സെ.മീ, തൂക്കം 46 കി. ഗ്രാം. എഴുത്ത് പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. https://www.upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 20 വൈകിട്ട് 6.00.

error: Content is protected !!