സമൂഹമാധ്യങ്ങളിലെ പ്രചാരണം തെറ്റ്; ജൂൺ 12ന് അല്ല 3നു തന്നെ സ്കൂളുകൾ തുറക്കും;

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ 3നു തന്നെ തുറക്കുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. സ‌്കൂളുകൾ തുറക്കുന്നത‌് ജൂൺ 12 ലേക്ക‌് മാറ്റിയെന്ന‌് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല.

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സന്ദേശം മാതാപിതാക്കളുടെ ഇടയിൽ ആശങ്ക ഉണർത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. പുതിയ അധ്യായന വർഷാരംഭത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയും വിദ്യാർഥി സൗഹൃദ അന്തരീക്ഷവും ഇരുനൂറിലേറെ അധ്യായന ദിവസങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

error: Content is protected !!