സൗദിയിൽ സിമന്റ്‌ മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളിക്കു ദാരുണാന്ത്യം

ദമാം: സൗദിയിൽ സിമന്റ്‌ മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവിൽ വട്ടം മുഖത്തല ചെറുകര ഷാജി ജോണി(48)നാണ്‌ ദാരുണാന്ത്യം സംഭവിച്ചത്‌‌. സീഹാത്ത്‌-ജുബൈൽ റോഡിലെ റെഡിമിക്സ്‌ കമ്പനിയിലെ സിമന്റ്‌ മിക്സറിനുള്ളിലെ ബ്ലേഡ്‌ വെൽഡ്‌ ചെയ്യാൻ അതിനുള്ളിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്‌.തകരാറ്‌ ശരിയാക്കി പുറത്തിറങ്ങിയ ജോൺ അതിനുള്ളിലെ പണിയായുധങ്ങൾ തിരിച്ചെടുക്കാൻ വീണ്ടും ഇറങ്ങിയപ്പോൾ, ഇതറിയാതെ ജീവനക്കാരൻ മിക്സർ ഓൺ ചെയ്തതോടെ വൈദ്യുതാഘാതമേറ്റാണ്‌ മരിച്ചതെന്ന് കരുതുന്നു. വർഷമായി ഇവിടെ വെൽഡർ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം‌. ഖത്തീഫ്‌ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതായി കമ്പനി അധികൃതരും സുഹൃത്തുക്കളും അറിയിച്ചു. ഭാര്യ: ബിൻസി, മകൾ നേഹ.

error: Content is protected !!