ഒരു മാസം ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വക്താക്കളുണ്ടാവില്ല.

ഒരു മാസം ചാനല്‍ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് വക്താക്കളെ അയക്കേണ്ടതില്ലെന്ന് എ.ഐ.സി.സി തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവനുമായ രണ്‍ദീപ് സുര്‍ജേവാല ട്വിറ്റര്‍ വഴിയാണ് ഈ കാര്യം അറിയിച്ചത്.
എന്നാല്‍ എ.ഐ.സി.സിയുടെ തീരുമാനം ദേശീയ മാധ്യമങ്ങളില്‍ മാത്രമാണോ അതോ കേരളം പോലുള്ള പ്രാദേശിക ചാനലുകളില്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നതിനെ കൂടി ബാധിക്കുമോ എന്നു വ്യക്തമല്ല. ഒരു മാസത്തേക്കു മാത്രമാണ് ഇപ്പോള്‍ വിലക്കുള്ളത്. ഇതു കൂടുതല്‍ സമയത്തേക്കു നീക്കുമോ എന്നറിയില്ല.

error: Content is protected !!