പൊതുവാച്ചേരിയില്‍ പുരാതന ഗുഹ കണ്ടെത്തി; ഗുഹയില്‍ മണ്‍ പാത്രങ്ങളും.

പൊതുവാച്ചേരി: പൊതുവാച്ചേരിയിൽ മണിക്കിയിൽ ക്ഷേത്രത്തിന് സമീപത്തെ ചെങ്കൽ റോഡിൽ ഗുഹ കണ്ടെത്തി. ക്ഷേത്രം റോഡിന് സമീപം കണിയാൻകുന്നിലാണ് ഗുഹ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി മഴപെയ്തതിനെ തുടർന്ന് റോഡിൽ ദ്വാരംവീണിരുന്നു. ബുധനാഴ്ച വൈകീട്ട് സമീപവാസിയായ ഹാരിസ് ദ്വാരം വലുതാക്കിനോക്കിയപ്പോഴാണ് ഗുഹ കണ്ടത്. രണ്ടുമീറ്ററിലധികം ചുറ്റളവുള്ള ഗുഹയിൽ പത്തിലധികം ചെറുതും വലുതുമായ മൺപാത്രങ്ങളുണ്ട്. എടക്കാട് പോലീസെത്തി പരിശോധന നടത്തി.


ഗുഹയിൽനിന്ന് ലഭിച്ച മൺപാത്രം പോലീസ് ഏറ്റെടുത്തു. പാറചെത്തിയുണ്ടാക്കിയ റോഡിന്റെ നടുവിലാണ് ഗുഹ. വിവരമറിഞ്ഞ് ആളുകൾ എത്തുന്നുണ്ട്. പോലീസ് പുരാവസ്തുവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.


error: Content is protected !!