പുല്‍പ്പള്ളിയില്‍ യുവാവിനെ വെടി വെച്ചു കൊന്നയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജം.

പുല്‍പ്പള്ളി:പുല്‍പ്പള്ളി കാപ്പിസെറ്റ് കന്നാരം പുഴയില്‍ യുവാവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ഒളിവില്‍. കാട്ടുമാക്കേല്‍ നിധിന്‍ പത്മനെ വെടിവെച്ചു കൊന്നപുളിക്കല്‍ ഷാര്‍ലിയാണ്
ഒളിവില്‍ പോയത്. ഇയ്യാളെ കണ്ടെത്താനായി പോലീസ് ഈര്‍ജ്ജിത തിരച്ചില്‍ നടത്തുകയാണ്.
സംഭവ സമയത്ത് പ്രതിയുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. നിധിനോടൊപ്പം വെടിയേറ്റ പിതൃസഹോദരന്‍ കിഷോര്‍ മേപ്പാടി വിംസില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വയറില്‍ സര്‍ജറി നടത്തി വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. ഷാര്‍ലിയും,
നിധിനും അയല്‍വാസികള്‍ എന്നതിലുപരി ബന്ധുക്കള്‍ ആയിരുന്നെന്നും വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ അതിര്‍ത്തി പ്രശ്നവും, മറ്റ് വിഷയങ്ങളും ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതിനെ തുടര്‍ന്നുള്ള വഴക്കും അടിപിടിയുമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയം.

സ്വകാര്യ ബസ്സിലെയും, ടിപ്പറിലേയും ഡ്രൈവറായ പുല്‍പ്പള്ളി കാപ്പിസെറ്റ് കന്നാരം പുഴയില്‍ കാട്ടുമാക്കേല്‍ നിധിന്‍ പത്മന്‍ (വര്‍ക്കി 34) ആണ് ഇന്നലെ രാത്രി വെടിയേറ്റ ്മരിച്ചത്. നെഞ്ചിന് വെടിയേറ്റ നിധിന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ചാണ് ഷാര്‍ലി വെടിയുതിര്‍ത്തതെന്നാണ് സൂചന. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിച്ചു വരുന്ന ഷാര്‍ലി വേട്ടക്കായും മറ്റും വനത്തില്‍ പോകാറുണ്ടായിരുന്നുവെന്നും, ഇയാള്‍ക്കെതിരെ കര്‍ണ്ണാടക വനംവകുറപ്പുള്‍പ്പെടെ മുന്‍പ് കേസുകളെടുത്തിരുന്നതായും സൂചനയുണ്ട്.

നിധിന്റെ കുടുംബവും, ഷാര്‍ലിയുടെ കുടുംബവും തമ്മില്‍ സ്വരചേര്‍ച്ചയില്ലായിരുന്നുവെന്നും, പലപ്പോഴും ഇവര്‍ വഴക്കിടുമായിരുന്നൂവെന്നും പറയുന്നുണ്ട്. ഇന്നലെയും സമാന രീതിയിലുണ്ടായ വഴക്കും, അടിപിടിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങള്‍. സംഭവത്തെ തുടര്‍ന്ന് വനത്തിലേക്ക് കടന്നു കളഞ്ഞ ഷാര്‍ലിയെ പോലീസ് തിരയുന്നുണ്ട്. സംഭവ സമയത്ത് ഷാര്‍ലിയുടെ കൂടെയുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

error: Content is protected !!