പ്രളയപുനര്‍നിര്‍മാണം മുഖ്യമന്ത്രി അവലോകനം ചെയ്തു; ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

പ്രളയപുനര്‍നിര്‍മാണത്തിന്‍റെ പുരോഗതി ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, പ്രൈവറ്റ് സെക്രട്ടറി ആര്‍. മോഹന്‍ എന്നിവരും പങ്കെടുത്തു.

എല്ലാ ജില്ലകളിലും വീടുകളുടെ പുനര്‍നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും നല്ല പുരോഗതിയുണ്ടെന്ന് അവലോകനത്തില്‍ വ്യക്തമായി. എല്ലാ ജില്ലകളിലും അപ്പീല്‍ ഹരജികള്‍ മിക്കവാറും തീര്‍പ്പാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന അപ്പീലുകള്‍ മെയ് 31-നു മുമ്പ് തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

error: Content is protected !!