അറ്റകുറ്റപ്പണിക്കിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; എളയാവൂരില്‍ വെള്ളം തോട് കണക്കെ ഒഴുകി.

കണ്ണൂര്‍: എളയാവൂര്‍ വൈദര്‍കണ്ടിയില്‍ വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണിക്കിടെ പൈപ്പ് പൊട്ടി ഗാലന്‍ കണക്കിന്‌ വെള്ളം ഒഴുകിപ്പോയി. രാവിലെ 8.50 ഓടെയാണ് സംഭവം. നിലവിലെ പൈപ്പിനോട് ചേര്‍ന്ന് റോഡിനു കുറുകെ പുതിയ പൈപ്പ് സ്ഥാപിക്കാനായി ഡ്രില്ലര്‍ ഉപയോഗിച്ച് തുരക്കുമ്പോഴാണ് ഇപ്പോള്‍ വെള്ളം പോയിക്കൊണ്ടിരുന്ന പൈപ്പിന് തട്ടി അപകടം നടന്നത്. ജില്ലയില്‍ ജല ദൗര്‍ലഭ്യം രൂക്ഷമായ സാഹചര്യമാണുള്ളത്. ഇതിനിടെയാണ് ഈ അപകടം. പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ തോട് കണക്കെ ഒഴുകി.

വാട്ടര്‍ അതോറിറ്റിയെ വിവരം ധരിപ്പിച്ചെന്നും വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തി വെച്ചിട്ടുണ്ടെന്നും, പൈപ്പില്‍ ബാക്കിയുള്ള വെള്ളം ഒഴികിത്തീരന്‍ ഇനിയും സമയമെടുക്കുമെന്നും കോണ്‍ട്രാക്ടര്‍ സംഭവസ്ഥലത്ത് നിന്നും ന്യൂസ് വിങ്‌സിനോട് പറഞ്ഞു.

error: Content is protected !!