സൗദിയിലേക്ക് ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ഡ്രോൺ ആക്രമണം; ഗൾഫ് മേഖല സംഘർഷഭരിതം.

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ധാ​ന ഓ​യി​ൽ പൈ​പ്പ് ലൈ​നി​ലെ ര​ണ്ടു പ​ന്പിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​നേ​രെ യെ​മ​നി​ൽ നി​ന്നു​ള്ള ഇ​റാ​ൻ അ​നു​കൂ​ല ഹൂ​തി വി​മ​ത​രു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണം. റി​യാ​ദി​ലെ ദ​വാ​ദ്മി, അ​ഫീ​ഫ് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സൗ​ദി അ​രാം​കോ​യു​ടെ പ​ന്പിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.  ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റി​നും ആ​റ​ര​യ്ക്കു​മി​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നും ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചെ​ന്നും സൗ​ദി ഉൗ​ർ​ജ മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ പ​ന്പ് സ്റ്റേ​ഷ​ന് നേ​രി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക്രൂ​ഡും ഉ​ൽ​പ​ന്ന​ങ്ങ​ളും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ൽ യാ​തൊ​രു ത​ട​സ​വു​മി​ല്ലെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു. 1200 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പൈ​പ്പ് ലൈ​ൻ വ​ഴി​യാ​ണ് സൗ​ദി​യി​ലെ കി​ഴ​ക്ക​ൻ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്ന് തു​റ​മു​ഖ ന​ഗ​ര​മാ​യ യാ​ൻ​ബു​വി​ലേ​ക്ക് ക്രൂ​ഡ് ഓ​യി​ൽ എ​ത്തി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 50 ല​ക്ഷം ബാ​ര​ൽ എ​ണ്ണ കൊ​ണ്ടു​പോ​കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് പൈ​പ്പ് ലൈ​ൻ.  യു​എ​ഇ തീ​ര​ക്ക​ട​ലി​ൽ ഫു​ജൈ​റ പോ​ർ​ട്ടി​നു സ​മീ​പം സൗ​ദി​യു​ടെ ര​ണ്ട് എ​ണ്ണ​ടാ​ങ്ക​റു​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു ക​പ്പ​ലു​ക​ൾ​ക്കു നേ​രേ ഞാ​യ​റാ​ഴ്ച ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. എ​ണ്ണ​ക്ക​പ്പ​ലു​ക​ളു​ടെ നേ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ന് ഇ​റാ​ൻ മു​തി​ർ​ന്നേ​ക്കു​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും യു​എ​സ് മാ​രി​ടൈം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സൗ​ദി​യു​ടെ ര​ണ്ട് എ​ണ്ണ​ടാ​ങ്ക​റു​ക​ളും നോ​ർ​വേ​യു​ടെ​യും യു​എ​ഇ​യു​ടെ​യും ഓ​രോ ക​പ്പ​ലു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.  ആ​ക്ര​മ​ണ​വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് ക്രൂ​ഡ് ഓ​യി​ൽ വി​ല 1.8ശ​ത​മാ​നം ഉ​യ​ർ​ന്നു. ഗ​ൾ​ഫ് ഓ​ഹ​രി​വി​പ​ണി​യി​ൽ ഇ​ടി​വു​ണ്ടാ​യി. ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക്ക​രാ​റി​ൽ നി​ന്നു പി·ാ​റി​യ അ​മേ​രി​ക്ക ഈ​യി​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലു​ക​ളും യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പേ​ട്രി​യ​ട്ട് മി​സൈ​ലു​ക​ളും അ​യ​ച്ചി​രു​ന്നു.

error: Content is protected !!