വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കൊല്ലം കടക്കല്‍ ഐരക്കുഴി കൊച്ചുതോട്ടം മുക്കിലെ ഷിബു-സന്ധ്യ ദമ്പതികളുടെ ഏകമകള്‍ ശ്രീലക്ഷ്മി(18)യാണ് മരിച്ചത്. സുഹൃത്തുക്കള്‍ വീട്ടില്‍ പോയ സമയമാണ് തൂങ്ങി മരിച്ചത്.

ഹോസ്റ്റല്‍ മുറിയില്‍ വേറെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേര്‍ ഞായറാഴ്ച വീട്ടില്‍ പോയിരിക്കുകയായിരുന്നു. ശ്രീലക്ഷമി മാത്രമാണ് ഞായറാഴ്ച രാത്രിയില്‍ മുറിയിലുണ്ടായിരുന്നത്.തിങ്കളാഴ്ച രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രീലക്ഷ്മിയെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.

കൊല്ലത്തെ ഫ്‌ലൈ വിങ് എന്ന സ്ഥാപനത്തിലെ ഏവിയേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. റെയില്‍വെ ഗേറ്റിനടുത്തുള്ള എസ്.എന്‍.വി സദനത്തിലാണ് തൂങ്ങി മരിച്ചത്. ഒരു വര്‍ഷമായി ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട്.

ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏവിയേഷന്‍ ഒന്നാം വര്‍ഷ പരീക്ഷ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് സംഭവം.

error: Content is protected !!