ആൺവേഷം കെട്ടി ബാർബർ ആയി കുടുംബം നോക്കിയ പെൺകുട്ടികളുടെ കഥ ; ഒടുവിൽ ഇവരെ തേടി സച്ചിനുമെത്തി.’ഒന്ന് ഷേവ് ചെയ്യാൻ’

ഉത്തർപ്രദേശിലാണ് സംഭവം.കുടുംബത്തിന് താങ്ങായിരുന്ന അച്ഛൻ അസുഖബാധിതനായതോടെ ജീവിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതാകയുന്ന കുടുബത്തിന് രണ്ട് പെൺകുട്ടികൾ താങ്ങാവുന്നു.ഇവരാണ് നേഹയും ജ്യോതിയും.

എന്നാൽ സംഭവത്തിലെ ത്രിൽ ഇവിടെയൊന്നുമല്ല.അച്ഛൻ ബാർബർ ആയിരുന്നു.പെൺമക്കൾക്കും മുൻപിൽ ആകെ ഉണ്ടായിരുന്ന വഴി ഇത് മാത്രം.എന്നാൽ പെൺകുട്ടികൾ ബാർബർ ആയാൽ നാട്ടുകാർ അതിനെ എങ്ങനെ ഉൾക്കൊള്ളും എന്നതായി ഇവരുടെ പേടി. അങ്ങനെ അവർ വേഷം മാറി.മുടിവെട്ടിയും വേഷവിതാനത്തിൽ മാറ്റം വരുത്തിയും പെൺകുട്ടികൾ നല്ല ചുണയുള്ള ആണ്കുട്ടികളായി.

ആ നാട്ടിൽ ആർക്കും തന്നെ ഇവരെ കാര്യമായ പരിചയം ഇല്ലാതിരുന്നത് വേഷം മാറൽ വിജയിപ്പിച്ചു.പിന്നീട് ഇരുവരും ദിവസേന 400 രൂപ വീതം ഉണ്ടാക്കാൻ തുടങ്ങി.അങ്ങനെ പതുക്കെ ഇവരുടെ ധൈര്യം വർധിച്ചു.അങ്ങനെ ആണ് ഇവർ പെണ്കുട്ടികളായി തന്നെ തൊഴിലിനിറങ്ങുന്നത്.ഒരു പ്രാദേശിക പത്രത്തിൽ ഇവരുടെ വാർത്ത പ്രചരിച്ചതോടെ രാജ്യം മുഴുവൻ ഇവരെ ശ്രദ്ധിച്ചു.

ഒടുവിൽ പ്രമുഖ ബ്രാൻഡായ ഗില്ലറ്റ് ഇവരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഒരു പരസ്യചിത്രവും നിർമ്മിച്ചു.ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ഇവരെ കാണാൻ നേരിട്ടെത്തി.സച്ചിന് ഇവർ ക്ഷൗരം ചെയ്ത് നൽകുന്ന ഫോട്ടോ അദ്ദേഹംതന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.ഗില്ലറ്റ് സ്കോളർഷിപ്പ് ഇവർക്ക് കൈമാറിയാണ് സച്ചിൻ മടങ്ങിയത്.

ആദ്യകാലങ്ങളിൽ മക്കളെക്കുറിച്ചോർത്ത് ദുഖിച്ചിരുന്നെങ്കിലും ഇപ്പോൾ അഭിമാനിക്കുകയാണ് എന്ന് നേഹയുടെയും ജ്യോതിയുടെയും പിതാവ് ധ്രുവ് നാരായണൻ പറഞ്ഞു.

ഗില്ലറ്റ് ചെയ്തിരിക്കുന്ന പരസ്യചിത്രം ഇതിനോടകം അന്തരാഷ്ട്രത്തലത്തിൽ തന്നെ തരംഗമായി മാറിക്കഴിഞ്ഞു.

പരസ്യചിത്രം കാണാം

error: Content is protected !!