മയ്യില്‍-കാഞ്ഞിരോട്, പൂക്കോം-മാടപ്പീടിക റോഡ് നവീകരണ പ്രവൃത്തി നടക്കുന്നു. ഗതാഗതം നിരോധിച്ച ഇവിടങ്ങളിലെ റൂട്ടുകൾ കാണുക.

മയ്യില്‍ കാഞ്ഞിരോട് റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നാളെ (മെയ് ഏഴ്) മുതല്‍ 22 വരെ ഇതു വഴിയുള്ള (ചെറുവത്തലമൊട്ട മുതല്‍ നിരന്തോട് വരെ) ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചെറുവത്തലമൊട്ട – ചെക്കിക്കുളം – പാലത്തുംകര – നിരന്തോട് മയ്യില്‍ റോഡ് വഴിയും കോറലാട് വഴി ചട്ടുകപ്പാറ – ചെറുവത്തലമൊട്ട വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പൂക്കോം-മാടപ്പീടിക റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (മെയ് ഏഴ്) മുതല്‍ 12 വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മഞ്ഞോടി-ഇടയില്‍പീടിക-പള്ളൂര്‍-ചൊക്ലി രജിസ്ട്രാഫീസ് റോഡും മറ്റ് അനുബന്ധ റോഡുവഴിയും കടന്നുപോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!