കുക്ക്/ആയ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു.

കണ്ണൂർ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക്ക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കുക്ക്/ആയ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. പാചകപ്രവൃത്തിയില്‍ പരിചയമുള്ളവരും കുട്ടികളെ പരിചരിക്കാന്‍ താല്‍പര്യമുള്ളവരുമായ 18 നും 41 നും ഇടയില്‍  പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ മെയ് 22 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ ഐടിഡിപി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ വിദ്യാഭ്യാസം, തിരിച്ചറിയല്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം  ഹാജരാകണം. ഫോണ്‍ 0497 2700357.

error: Content is protected !!