ടുണീഷ്യയിൽ ബോട്ട് മുങ്ങി 65 പേർ മരിച്ചു

ടുണീഷ്യയിൽ കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 65 പേർ മരിച്ചു. നിരവധി പേരെ കാണാതായി.16 പേരെ മത്സ്യബന്ധന തൊഴിലാളികൾ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ടുണീഷ്യയുടെ തലസ്ഥാന നഗരമായ ട്യൂണിസിൽ നിന്നും 40 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. എഴുപതിലധികം കുടിയേറ്റക്കാർ
ബോട്ടിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ലിബിയയിൽ നിന്നുമാണ് കുടിയേറ്റക്കാരുമായി ബോട്ടെത്തിയതെന്നാണ് വിവരം.

error: Content is protected !!