കണ്ണൂര്‍ ജില്ലയില്‍ നാളെ (29-05-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓലയമ്പാടി, കോടന്നൂര്‍, പെരുവാമ്പ, ഓടമുട്ട്, പെടേന കിഴക്കേകര, ചോരല്‍ പള്ളി, കാരിയപള്ളി ഭാഗങ്ങളില്‍ നാളെ (മെയ് 29) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയ്യന്നൂര്‍ കോളേജ്, സെന്‍ട്രല്‍ സ്‌കൂള്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, പി ഇ എസ് വിദ്യാലയം ഭാഗങ്ങളില്‍ നാളെ (മെയ് 29) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടുവനാട്, കോട്ടൂറുഞ്ഞാല്‍, കാളാന്തോട്, മുണ്ടച്ചാല്‍, നെടിയാഞ്ഞിരം, തലച്ചങ്ങാട്, കോളാരി, പാങ്കുളം ഭാഗങ്ങളില്‍ നാളെ (മെയ് 29) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുഴപ്പാല, പാറപ്പുറം, ബംഗ്ലാവ്‌മെട്ട ഭാഗങ്ങളില്‍ നാളെ (മെയ് 29) രാവിലെ എട്ട് മുതല്‍ 12 മണി വരെയും പള്ളിപ്പൊയില്‍, ചാത്തോത്തുകുളം, കെ വി റോഡ്, കോമത്ത്കുന്നുമ്പ്രം ഭാഗങ്ങളില്‍ ഒരു മണി മുതല്‍ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.

error: Content is protected !!