സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. പവന് 240 രൂപ കൂടി 23,800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,975 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അക്ഷയ തൃതീയ ദിനത്തില്‍ 23,640 രൂപയിലാണ് സ്വ‍ർണ വ്യാപാരം നടന്നത്. ഈ മാസം ആദ്യദിനം തന്നെ സ്വര്‍ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയ‍ര്‍ന്ന നിരക്ക് 24,200 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമാണ്.

അതേസമയം വെള്ളി വിലയിലും നേരിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 39.59 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 39,590 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

error: Content is protected !!