കറുകച്ചാലിൽ ബീവറേജ് ഔട്ട്‌ലെറ്റിന് തീപിടിച്ചു; മദ്യം സൂക്ഷിച്ചിരുന്ന മുറിക്ക് തീ പിടിച്ചു തുടങ്ങിയതോടെ നാട്ടുകാർ രംഗത്തെത്തി തീയണച്ചു.

കറുകച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റില്‍ ‘ജവാന്‍’ മദ്യം സൂക്ഷിച്ചിരുന്ന മുറിക്ക് തീപിടുത്തം. ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. ബീവറേജിലെ ജനറേറ്റർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. ജനങ്ങൾ മദ്യം വാങ്ങാൻ വരി നിന്നപ്പോഴാണ് അപകടം. അപകടം കണ്ട ജനങ്ങൾ ഒരു നിമിഷം പകച്ചു, എന്നാൽ ജവാൻ മദ്യം സൂക്ഷിച്ച മുറിയിലേക്ക് തീ എത്തി തുടങ്ങിയതോടെ വരി നിന്നവർ ഉണർന്നു. സമീപത്തെ കിണറില്‍ നിന്നും വെള്ളം കോരിയെടുത്തു വന്ന ഇവർ ഞൊടിയിടെ തീ അണക്കുകയായിരുന്നു.
തീ അണഞ്ഞതോടെ ജീവനക്കാരും ക്യൂവില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് ജനറേറ്റര്‍ പുറത്തേക്ക് എത്തിച്ചു. ചൂടേറ്റു പഴുത്ത ജനറേറ്റര്‍ പുറത്തിറക്കുന്നതിനിടയില്‍ സെയില്‍സ്മാന്‍ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന്റെ കാലില്‍ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് അരമണിക്കൂറിലധിക നേരം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതായിരുന്നു അപകടത്തിന് കാരണം. ഉഗ്ര സ്‌ഫോടനത്തോടെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതോടെ തീ പടരുകയായിരുന്നു. പഴയ ബില്‍ ബുക്കുളും രജിസ്ട്രറുകളും തീ പിടിത്തത്തില്‍ നശിക്കുകയും ചെയ്തു. വില്‍പ്പനകൾക്കുള്ള മദ്യങ്ങള്‍ രണ്ടുമുറിയുടെ അപ്പുറത്തായതിനാല്‍ വന്‍ അപകടം ഒഴിവാക്കുകയായിരുന്നു.

error: Content is protected !!