രാസവസ്തുക്കള്‍ ചേര്‍ത്ത് പഴുപ്പിച്ച 4500 കിലോ മാമ്പഴം പിടിച്ചെടുത്തു

കൃത്രിമമായി പഴുപ്പിച്ച 4500 കിലോ മാമ്പഴം ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എഥിലീന്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണ് മാമ്പഴങ്ങള്‍. ഈ മാമ്പഴം കഴിച്ചാല്‍ വയറുവേദന മുതല്‍ ക്യാന്‍സര്‍വരെയുണ്ടാക്കാന്‍ സാധ്യതയുള്ള രാസവസ്തുവാണ് എഥിലീന്‍.

കോയമ്പേട്ര്‍ അശോക് നഗറില്‍ നിന്നാണ് ഇത്തരം മാമ്പഴം പിടിച്ചെടുത്തത്. 20 കടകളില്‍ റെയ്ഡ് നടത്തി. മാമ്പഴം സൂക്ഷിച്ചിരുന്ന കുട്ടകളില്‍ എഥിലീന്‍ പൊടി വിതറിയാണ് പഴുപ്പിച്ചിരുന്നത്. പിടിയിലായവര്‍ക്ക് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സാധാരണ മാങ്ങ പഴുപ്പിക്കാന്‍ എഥിലീന്‍ നിയന്ത്രിതമായ അളവില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അളവ് തെറ്റിച്ച് ഇത് പ്രയോഗിക്കുന്നത് അസുഖങ്ങള്‍ക്ക് കാരണമാകും.

മാമ്പഴം വാങ്ങുമ്പോള്‍ ഒരേ പാകത്തില്‍പ്പെട്ട മാമ്പഴങ്ങള്‍ക്ക് വ്യത്യസ്ത നിറമാണെങ്കില്‍ ഇവ മിക്കവാറും കൃത്രിമമായി പഴുപ്പിച്ചതാകാനാണ് സാധ്യത. ഇത് ഒഴിവാക്കുക എന്നാണ് പറയുന്നത്.

error: Content is protected !!