പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാർഥി സമീറ നേടിയത് 16,288 വോട്ടുകൾ.

പൊ​ന്നാ​നി: പൊ​ന്നാ​നി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ ഫ​ല​പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ടു​ല​ക്ഷ​ത്തോ​ളം ലീ​ഡ് നേ​ടി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ വി​ജ​യി​ച്ച​പ്പോ​ൾ, മ​ണ്ഡ​ല​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത ലീ​ഡ് നേ​ടി താ​ര​മാ​യ​ത് ഒ​രു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​ണ്. ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലും ആ​യി​ര​ത്തി​ന് മു​ക​ളി​ൽ വോ​ട്ട് നേ​ടി 16,288 വോ​ട്ട് ല​ഭി​ച്ച സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​എ. സ​മീ​റ​യാ​ണ​ത്. തൃ​ത്താ​ല​യി​ൽ 3,189 വോ​ട്ട് നേ​ടി​യ അ​വ​ർ തി​രൂ​ര​ങ്ങാ​ടി​യി​ൽ 1,673 വോ​ട്ടും താ​നൂ​രി​ൽ 1,664 വോ​ട്ടും തി​രൂ​രി​ൽ 2,255 വോ​ട്ടും ത​വ​നൂ​രി​ൽ 2,450 വോ​ട്ടും പൊ​ന്നാ​നി​യി​ൽ 2,815 വോ​ട്ടും നേ​ടി​യാ​ണ് മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളെ ഞെ​ട്ടി​ച്ച​ത്. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​​െൻറ​യും പി.​വി. അ​ൻ​വ​റി​​െൻറ​യും അ​പ​ര​ന്മാ​ർ​ക്ക് പോ​ലും ഒ​റ്റ​ക്ക്​ ഇ​ത്ര​യ​ധി​കം വോ​ട്ട് സ​മാ​ഹ​രി​ക്കാ​നാ​യി​ല്ല. ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ പി.​വി. അ​ൻ​വ​റി​​െൻറ ചി​ഹ്ന​മാ​യ ക​ത്രി​ക​ക്ക്​ സ​മാ​ന​മാ​യ ക​ട്ടി​ങ്​ പ്ല​യ​ർ ചി​ഹ്ന​മാ​യി ല​ഭി​ച്ച​താ​ണ് സ​മീ​റ​ക്ക്​ വോ​ട്ടു​ക​ൾ വ​ർ​ധി​ക്കാ​നി​ട​യാ​ക്കി​യ​ത്.

error: Content is protected !!