മകൻ പ്രണയിച്ചു ഉപേക്ഷിച്ച പെൺകുട്ടിയുടെ വിവാഹം നടത്തികൊടുത്തത് അച്ഛനും അമ്മയും.

മകൻ ഉപേക്ഷിച്ച പെൺകുട്ടിയുടെ കല്യാണം നടത്തി ഒരു അച്ഛന്‍ തിരുനക്കരക്കാരെ ഇന്നലെ അത്ഭുതപ്പെടുത്തി. കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ ഇന്നലെ നടന്ന വിവാഹം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍.

ആറു വർഷം മുൻപാണ് തിരുനക്കര സ്വദേശി ഷാജിയുടെ മകൻ ഒരു പെൺകുട്ടിയെ പ്രണയിച്ച്, ഇരുവരും നാടുവിടുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് രണ്ട് പേരും കോടതിയിൽ ഹാജരായി. പ്രായപൂർത്തിയാകാത്തതിനെത്തുടർന്ന് കോടതി ഇരുവരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടു. വിവാഹപ്രായമെത്തുമ്പോൾ ഇരുവരെയും വിവാഹം കഴിപ്പിക്കാമെന്ന് വീട്ടുകാരും പരസ്പരം സമ്മതിച്ചു. പെൺകുട്ടി സ്വന്തം വീട്ടിലും ആൺകുട്ടി ഹോസ്റ്റലിലുമായി പഠനം തുടർന്നു. ഇതിന്റെ ഇടയ്ക്ക് ആൺകുട്ടി മറ്റൊരു പെൺകുട്ടിയെ പ്രണയിച്ചു. ഇതോടെ ഷാജി മകനെയും ഗൾഫിലെ ജോലി സ്ഥലത്ത് ഒപ്പം കൂട്ടി. എന്നാൽ കഴിഞ്ഞ വർഷം നാട്ടിലെത്തിയ മകൻ ആദ്യ കാമുകിയെ മറന്ന് രണ്ടാമത്തെയാളെ വിവാഹം കഴിച്ചു. ഇതറിഞ്ഞ ഷാജി മകനെ തള്ളിപ്പറഞ്ഞു, ഇക്കാലമത്രയും മകനെ മാത്രം മനസിൽ കൊണ്ടു നടന്ന് കാത്തിരുന്ന പെൺകുട്ടിയുടെ പേരിൽ മകനുള്ള സ്വത്തുക്കളെല്ലാം എഴുതിവെച്ചു. കഴിഞ്ഞദിവസം ആർഭാടത്തോടെ പെൺകുട്ടിയുടെ വിവാഹവും നടത്തി. ഈ സംഭവത്തെക്കുറിച്ച് സന്ധ്യ പല്ലവി എന്ന യുവതി എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

കുറിപ്പ് ഇങ്ങനെ;

ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു….. താലി കെട്ട് കണ്ണുനനയാതെ കാണാനായില്ല.

കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും, ഭാര്യയും, തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്.

6 വർഷം മുൻപ് ഷാജിയേട്ടൻെറ മകൻ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയം ആണ് രണ്ട് പേരെയും നാടുവിടാൻ പ്രേരിപ്പിച്ചത്… പെണ്ണ് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി.. പെണ്ണിൻെറ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു .

മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു.. പെൺകുട്ടിയെ സ്വന്തം വീട്ടിലും നിർത്തി. എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു. എന്നറിഞ്ഞ ഷാജിയേട്ടൻ. അവനെ തൻെറ കൂടെ ഗൾഫിൽ കൊണ്ട് പോയി. കഴിഞ്ഞു വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ. മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു.

ഇതറിഞ്ഞ പിതാവ് മകനെ തള്ളി. മകനുള്ള സ്വത്തുക്കൾ. മകനെ സ്നേഹിച്ച് കാത്തിരുന്ന പെൺകുട്ടിയുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 30 കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.

ഈ അച്ഛൻെറയും, അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല… ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ ഉണ്ട്

നന്ദി ബിനുവേട്ടാ… ഇത്തരം മനുഷ്യ സ്നേഹികളെ കാണിച്ചു തന്നതിന്.

error: Content is protected !!