കേരളത്തില്‍ യു.ഡി.എഫ് തരംഗം; കേന്ദ്രത്തിൽ എൻ ഡി എ

രാജ്യം ആകാംഷയോടെ കാത്തിരുന്ന ദേശീയ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു. 20 ല്‍ 20 സീറ്റുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.

പൊതുതെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകളിൽ വ്യക്തമായ ലീഡ് നിലനിർത്തി എൻ.ഡി.എ. ഏറ്റവും പുതിയ ഫലസൂചനകളിൽ മാജിക്കൽ നമ്പരായ 272 സീറ്റിന്റെ ഭൂരിപക്ഷം എൻ.ഡി.എ മറികടന്നു. പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം. നിലവില്‍ 300 സീറ്റുകളില്‍ എന്‍.ഡി.എ ലീഡ് തുടരുകയാണ്.

അതിനിടെ കോൺഗ്രസ് സഖ്യം നൂറ് സീറ്റുകളിൽ ലീഡ് തുടരുകയാണ്. കേരളത്തിൽ വ്യക്തമായ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. 20 ഇടങ്ങളിലും യു.ഡി.എഫ് മുന്നേറുമ്പോള്‍, എല്‍.ഡി.എഫ് ലീഡ് നില പിന്നിലേക്ക് പോയി.

error: Content is protected !!