പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തു; ബിംസ്ടെക് രാഷ്ട്രത്തലവന്മാരടക്കം 6000 പേർ ചടങ്ങിന് സാക്ഷിയാകാനെത്തി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ വൈകീട്ട് 7 മണിക്കായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. രണ്ടാമതായി രാജ്നാഥ് സിങാണ് സത്യപ്രതിജ്ഞ ചെയ്തത്. ശേഷം അമിത് ഷാ, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്‍, രാംവിലാസ് പാസ്വാന്‍, നരേന്ദ്ര സിങ് തോമര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

രവിശങ്കര്‍ പ്രസാദ്, ഹര്‍ സിമ്രത് കൗര്‍, തവാര്‍ ചന്ദ് ഗഹ്ലോട്ട്, എസ്. ജയശങ്കര്‍, രമേഷ് പൊക്രിയാല്‍ നിഷാങ്ക്, തവാര്‍ ചന്ദ് ഗഹ്ലോട്ട്, എസ്. ജയശങ്കര്‍, രമേഷ് പൊക്രിയാല്‍, അര്‍ജുന്‍ മുണ്ട എന്നിവരും സത്യവാചകം ചൊല്ലി.

ബിംസ്ടെക് രാഷ്ട്രത്തലവന്മാരടക്കം 6000 പേർ ചടങ്ങിന് സാക്ഷിയാകാനെത്തി. ബിംസ് ടെക് രാഷ്ട്രത്തലവൻമാർക്ക് പുറമെ രാഷ്ട്രീയം, വ്യവസായം, കായികം, സിനിമ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രമുഖർ സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിക്കാനെത്തി. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്.

error: Content is protected !!