വയനാട്ടിൽ കർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

കൽപറ്റ: കടബാധ്യതെയെ തുടർന്ന് വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. പനമരം നീർവാരം സ്വദേശി വി.ഡി ദിനേശ(52) നാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് വീടിനുള്ളിൽ മരിച്ച നിലയിൽ ദിനേശനെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

ദിനേശൻ വിവിധ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ദിനേശന്റെ വായ്‌പകൾ സംബന്ധിച്ച വിശദ വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. വിവിധ ബാങ്കുകളിൽ നിന്ന് ദിനേശന് റെവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. കർഷകർക്ക് മേലുള്ള ജപ്തി ഭീഷണി ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു.

error: Content is protected !!