നാടൻ തോക്കും ചാരായവുമായി യുവാവ് ആലക്കോട് പോലീസിന്റെ പിടിയിൽ.

ആലക്കോട്:  ചിറ്റടിയില്‍ നാടന്‍ തോക്കും ചാരായവുമായി യുവാവ് പിടിയില്‍. ചിറ്റടി പാലംമാവ് സ്വദേശി അജേഷ് ജോര്‍ജി (31) നെയാണ് ആലക്കോട് എസ്.ഐ എം. നിജീഷും സംഘവും അറസ്റ്റു ചെയ്തത്.  ഇയാളില്‍ നിന്ന് തോക്ക് നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികളും തിരകളും പിടിച്ചെടുത്തു . വ്യാജ ചാരായം വാറ്റുന്നതറിഞ്ഞ് പരിശോധനക്കെത്തിയപ്പോഴാണ് തോക്ക് നിര്‍മ്മാണ സാമഗ്രികള്‍ ഉള്‍പ്പെടെ പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന്‍ നടത്തിയ പരിശോധനയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തോക്കും തിരകളും പിടിച്ചെടുക്കുകയായിരുന്നു. നാലര ലിറ്റര്‍ നാടന്‍ ചാരായവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പുളിങ്ങോം രാജഗിരി സ്വദേശിയായ അജേഷ് ഒരു വര്‍ഷത്തിലേറെയായി ചിറ്റടിയിലാണ് താമസം. അപരിചിതരായ ആളുകള്‍ ഇയാളുടെ വീട്ടില്‍ അസമയത്ത് എത്തുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

error: Content is protected !!