ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; ആമസോണിനെതിരെ കേസ്.

ദില്ലി: ഹിന്ദു ദൈവങ്ങളെ അപമാനിച്ച സംഭവത്തില്‍ ഇ കോമേഴ്‌സ് സംരംഭമായ ആമസോണിനെതിരെ കേസെടുത്തു. നോയിഡ പൊലീസാണ് അമേരിക്കന്‍ കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ചവിട്ടുമെത്തയിലും ടോയ്‌ലറ്റിന്റെ സീറ്റ് കവറിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ആമസോണിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ചവിട്ടുമെത്തയും ടോയ്‌ലറ്റ് സീറ്റ് കവറും ആമസോണിന്റെ യുഎസ് വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക് വച്ചതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കുന്നതിന് കാരണമായെന്നും ആരോപിച്ച് നോയിഡയിലെ സെക്ടര്‍ 58 സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.

error: Content is protected !!