ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

കശ്മീർ: സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷ സേന നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഒളിത്താവളത്തിനടുത്തെത്തിയ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

കശ്മീരിലെ ഗന്ദേർബാൽ ജില്ലയിൽ നിന്നുള്ള രാഹിൽ റഷീദ് ഷെയ്കും ഷോപ്പിയാൻ സ്വദേശിയായ ബിലാൽ അഹമ്മദുമാണ് കൊല്ലപ്പെട്ടത്. ഈ മാസം ഏപ്രിൽ മൂന്നിനാണ് എം ടെക് വിദ്യാർത്ഥിയായിരുന്ന രാഹിൽ ഭീകരവാദികൾക്കൊപ്പം ചേർന്നതെന്നാണ് റിപ്പോർട്ട്.

error: Content is protected !!