അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് തേടി;കലക്ടര്‍ ടി.വി.അനുപമ സുരേഷ് ഗോപിക്ക് നോട്ടിസ് അയച്ചു.

 

തൃശൂർ ∙ അയ്യപ്പന്‍റെ പേരില്‍ വോട്ട് തേടിയതിനു തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജില്ലാ കലക്ടറുടെ നോട്ടിസ്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കലക്ടര്‍ ടി.വി.അനുപമ നിര്‍ദേശിച്ചു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ശബരിമലയുടെയും അയ്യപ്പന്റേയും പേരു പറഞ്ഞ് പ്രചരണം നടത്തിയതെന്നു കലക്ടറുടെ നോട്ടിസിൽ പറയുന്നു. ‘അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത്. ശബരിമലയെ പ്രചാരണ ആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇതാണ്’– കൺവെൻഷനിൽ സുരേഷ് ഗോപിയുടെ വാക്കുകൾ ഇതായിരുന്നു.

error: Content is protected !!