പാനൂർ ടൗണിൽ തെരുവ് നായ്ക്കളുടെ പരാക്രമത്തിൽ രണ്ടു പേർക്ക് കടിയേറ്റു.

പാനൂർ: പാനൂർ ടൗണിൽ തെരുവ് നായ്ക്കളുടെ പരാക്രമത്തിൽ രണ്ടു പേർക്ക് കടിയേറ്റു. തെക്കേ പാനൂരിലെ തയുള്ളതിൽ രാധ (65) പാച്ച പൊയ്ക സ്വദേശി തരശ്ശിയിൽ നിഷാന്ത് (38) എന്നിവർക്കാണ് വ്യാഴായ്ച്ച ആയുർവേദ ആശുപത്രിക്ക് സമീപം വച്ച് കടിയേറ്റത്.ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടാഴ്ച മുമ്പ് പാനൂർ ടൗണിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റിരുന്നു. ടൗണിലെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കൾ കേന്ദ്രമാക്കിയിട്ടിരിക്കയാണ്. ഇതേ കുറിച്ച് നാട്ടുകാർ പലതവണ അതികൃതരെ വിവരമറിയിച്ചെങ്കിലും ഇതിനെ നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല

error: Content is protected !!