കണ്ണൂരില്‍ ഇന്നത്തെ (21-04-2019) പരിപാടികള്‍

കണ്ണൂര്‍ കളക്ടറേറ്റ് മൈതാനം.
ഫാം ഫ്രഷ് ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ ഫ്രൂട്ട്‌സ്‌ഷോ.
കണ്ണൂരില്‍ ഫ്രൂട്‌ഷോ ഇതാദ്യം.
സമ്മര്‍ ഫെസ്റ്റ് എന്നാണ് പരിപാടിയുടെ പേര്. ഈ മാസം 25 വരെ ഫ്രൂട്‌ഷോ കളക്ടറേറ്റ് മൈതാനിയില്‍ ഉണ്ടാകും. രാവിലെ 10-മണി മുതല്‍ ഷോ ആരംഭിക്കും.

ഇന്നു കണ്ണൂരില്‍ കലാശക്കൊട്ട്

കലാശക്കൊട്ട്നടക്കുന്ന റൂട്ടുകള്‍ :-

എല്‍ ഡി എഫ്
എല്‍ ഡി എഫ് റോഡ് ഷോ 4.30-ന് പ്രഭാത് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പ്ലാസ, റെയില്‍വേ സ്റ്റേഷന്‍, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ്, താലൂക്ക് ഓഫീസ്, ഗാന്ധി സര്‍ക്കിള്‍ വഴി കെ എസ് ആര്‍ ടി സി പരിസരത്ത് സമാപിക്കും.

യു ഡി എഫ്
യു ഡി എഫ് റോഡ് ഷോ 4.00-ന് സിറ്റി ഹൈസ്‌കൂള്‍ പരിസരത്തു നിന്നുമാരംഭിച്ച് തായത്തെരു, ചേമ്പര്‍ ഹാള്‍, എന്‍ എസ് ടാക്കീസ്, ടൗണ്‍ പോലീസ് സ്‌റ്റേഷന്‍, യുദ്ധസ്മാരകം, പഴയ ബസ്റ്റാന്റ്, പ്ലാസ വഴി എസ് ബി ഐയ്ക്കു സമീപം സമാപിക്കും.

എന്‍ ഡി എ
എന്‍ ഡി എ റോഡ് ഷോ 4.00-ന് താളിക്കാവ് നിന്നുമാരംഭിച്ച് മാര്‍ക്കറ്റ്, എസ് ബി ഐ, പ്ലാസ, റെയില്‍വെ, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ്, കോടതി വഴി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നിന്നു നിന്നു തിരിഞ്ഞ് പഴയ ബസ്റ്റാന്റില്‍ സമാപിക്കും.

ഇന്ന് ക്ഷേത്രങ്ങളില്‍

അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം – വിഷു വിളക്ക് ഉത്സവം. ഇരട്ട തായമ്പക, അധ്യാത്മിക പ്രഭാഷണം 6.30ന്. 10.00 ന് പാട്ടു കൂട്ടം.

കക്കാട് മുത്തപ്പന്‍ ക്ഷേത്രം – പ്രതിഷ്ഠാദിനം. ഊട്ടും വെള്ളാട്ടവും 5.00 ന്. അന്നദാനം 6.00ന്.

കാപ്പാട് പെരിങ്ങളായി ധര്‍മ്മാശാസ്താ ക്ഷേത്രം – ഉത്സവം, തായമ്പക, തിടമ്പ് നൃത്തം 5.00ന്

എടക്കാട് മഹാ വിഷ്ണു ക്ഷേത്രം – വിഷു ഉത്സവം. 11.30 ന് ഭജന, ഗ്രാമബലി, നാടു വലം വയ്ക്കല്‍ 9.00ന്.

ഇന്ന് പള്ളികളില്‍

തെക്കീ ബസാര്‍ ഹോളി ഫാമിലി ദേവാലയം – വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍, വിശുദ്ധ കുര്‍ബാന 7.30ന്.

മേലെ ചൊവ്വ സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയം – വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍, വിശുദ്ധ കുര്‍ബാന 7.30ന്

ബര്‍ണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്ത്രീഡല്‍ – വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍, ദിവ്യ ബലി 7.00 , 9.00

error: Content is protected !!