കേരളത്തിൽ ഭീകരാക്രമണ ഭീഷണി

കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി. ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സി​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ഫോ​ണി​ലൂ​ടെ ല​ഭി​ച്ച​ത്. ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ഉ​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലും ആ​ക്ര​മ​ണ ഭീ​ഷ​ണി വ​ന്നി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന് പു​റ​മേ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഗോ​വ, പു​തു​ച്ചേ​രി, മ​ഹാ​രാ​ഷ്ട്ര, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി. സ്വാ​മി സു​ന്ദ​ര്‍ മൂ​ര്‍​ത്തി എ​ന്ന ലോ​റി ഡ്രൈ​വ​റാ​ണെ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞ​ത്. ഹി​ന്ദി​യും ത​മി​ഴും ക​ല​ര്‍​ന്ന ഭാ​ഷ​യി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ സം​സാ​രം.

ട്രെ​യി​നു​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി. 19 ഭീ​ക​ര​ർ ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്ത് എ​ത്തി​യ​താ​യും ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം ഈ ​ഭീ​ഷ​ണി​യു​ടെ ആ​ധി​കാ​രി​ക​ത ഇ​നി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ര്‍​ണാ​ട​ക പോ​ലീ​സ് മേ​ധാ​വി മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

error: Content is protected !!