’99 മാർക്കിന് പകരം നൽകിയത് ആനമൊട്ട ‘ ; സ​സ്പെ​ൻ​ഷ​ൻ ഏറ്റുവാങ്ങി അധ്യാപിക

99 മാ​ർ​ക്കി​നു പ​ക​രം വി​ദ്യാ​ർ​ഥി​ക്ക് പൂ​ജ്യം മാ​ർ​ക്ക് ന​ൽ​കി​യ അ​ധ്യാ​പി​ക​യ്ക്കു സ​സ്പെ​ൻ​ഷ​ൻ. തെ​ല​ങ്കാ​ന ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ബോ​ർ​ഡാ​ണ് അ​ധ്യാ​പി​ക​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​വ​ർ​ക്കു പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

ഉ​മാ ദേ​വി​ക്കെ​തി​രേ​യാ​ണു ബോ​ർ​ഡ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ന​വ്യ എ​ന്ന 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് 99 മാ​ർ​ക്കി​നു പ​ക​രം ഉ​മാ ദേ​വി പൂ​ജ്യം മാ​ർ​ക്ക് ന​ൽ​കി​യ​ത്. ഇ​വ​രെ മാ​നേ​ജ്മെ​ന്‍റ് ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യും 5000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

പ​രീ​ക്ഷ​ക​ളി​ലെ കൂ​ട്ട​ത്തോ​ൽ​വി​യെ തു​ട​ർ​ന്ന് തെ​ല​ങ്കാ​ന​യി​ൽ 20 വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ​യാ​ണ് ബോ​ർ​ഡ് ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​ത്.

error: Content is protected !!