വിശുദ്ധ മദർ തെരേസയും ബാബുപോളിന്റെ കസേരയും …

അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബാബു പോളിന്റെ വീട്ടിൽ ഒരു കസേരയുണ്ട്.എന്താണ് കസേരയുടെ പ്രത്യേകത? അതെ ഇതൊരു പ്രത്യേക കസേരേയാണ്.കവടിയാർ മമ്മീസ് കോളനിയിലെ വീട്ടിലാണ് ഈ വിഐപി കസേരയുള്ളത്.

മുപ്പത് വർഷങ്ങൾക്ക് മുൻപ് വിശുദ്ധ മദർതെരേസ വീട്ടിൽ വന്നപ്പോൾ ഇരുന്ന കസേരയാണ് അത്.അതുകൊണ്ട് വളരെ അതികം സൂഷ്മതയോടെയാണ് അദ്ദേഹം അത് സൂക്ഷിച്ചു വന്നിരുന്നത്.മദറിനെ താങ്ങാൻ ഭാഗ്യം ലഭിച്ച കസേരയെന്നാണ് അദ്ദേഹം ആ കസേരയെ വിശേഷിപ്പിച്ചത്.മുപ്പത് കൊല്ലത്തോളമായി അദ്ദേഹത്തിനോപ്പം ആ കസേരയുമുണ്ട്.മരണ ശേഷം ബഹുമാനപെട്ട സൂസൈപാക്യം തിരുമേനിയുടെ കീഴിൽ അതേൽപ്പിക്കണം എന്നായിരുന്നു ബാബുപോളിന്റെ ആഗ്രഹം.

മുപ്പത് കൊല്ലം മുൻപ് മദർ വീട്ടിൽ വന്ന സമയത്തെ കാര്യങ്ങൾ ഇന്നലെ നടന്നതുപോലെഅദ്ദേഹം ഇതിന് മുൻപ് പറഞ്ഞിട്ടുണ്ട്.സ്വീകരണ മുറിയിലേക്ക് ആനയിച്ച് ഇരുത്തിയതിന് ശേഷം മദറിന് കുടിക്കാനായി കരിക്കിൻ വെള്ളം നീട്ടി.എന്നാൽ മദർ സ്നേഹത്തോടെ പറഞ്ഞു ‘ഞങ്ങൾ പുറത്ത് പോയാൽ ഒന്നും കുടിക്കാറില്ല.എന്നെ ഇത് കുടിക്കാതിരിക്കാൻ അനുവദിക്കുമോ ‘ ? ആ ചോദ്യം അദ്ദേഹത്തിന് എല്ലാക്കാലവും വ്യക്തമായി ഓർമ്മയുണ്ടായിരുന്നു.

error: Content is protected !!