ആരോഗ്യ സംരക്ഷണത്തിന് ക്രൂഡ് ഓയിൽ കുളി !!!

ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്തിരുന്ന രാജ്യമാണ് അസർബൈജാൻ.എന്നാൽ ക്രൂഡ് ഓയിൽ ഉപയോഗിച്ച് കുളിക്കാൻ സാധിക്കുമെന്നും ഇവർ തെളിയിച്ചു.വെറും കുളിയല്ല അത്.നിരവധി രോഗങ്ങൾക്ക് ശമനം നൽകുന്ന ആരോഗ്യപ്രദമായ ഒരു കുളി.ഇവിടുത്തെ ക്രൂഡ് ഓയിൽ ബാത്തിന് ലോകത്താകമാനം നല്ല പേരാണ്.എങ്ങനെയാണ് ക്രൂഡ് ഓയിൽ ഉപയോകിച്ച് കുളിക്കുക ? ശരിയാണ് പെട്ടന്നൊന്ന് ചിന്തിച്ചാൽ നമ്മൾ എല്ലാവരും അതിശയിച്ചു പോകും.

അസർബൈജാനിലെ നഫ്താലിൻ പ്രദേശത്ത് ലഭിക്കുന്ന ക്രൂഡ് ഓയിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്നതല്ല.ഈ എണ്ണയാണ് കുളിക്കാൻ ഉപയോഗിക്കുന്നത്.ഇത് ഉപയോഗിച്ച് കുളിച്ചു കഴിഞ്ഞാൽ പേശിവേദന, ചർമ്മരോഗങ്ങൾ, അസ്ഥിക്ഷയം, ഗൈനക്കോളജി, ന്യൂറോ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.1920കളിലേ സോവിയറ്റ് യൂണിയനിലെ ഏറ്റവും പ്രശസ്തമായ ഹെൽത്ത് റിസോർട്ടുകളും സ്പാകളും നഫ്ത്താലനിൽ ഉണ്ടായിരുന്നു.

error: Content is protected !!