ഭീതി ഒഴിയാതെ സിംഗള മണ്ണ് ; ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം

ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. കൊളംബോക്ക് 40 കി.മീ വടക്ക് പുഗോഡ പട്ടണത്തിലാണ് സ്ഫോടനമുണ്ടായത്. അത്യാഹിതങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

പുഗോഡ മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തെ തുറന്ന പ്രദേശത്താണ് സ്ഫോടനമുണ്ടായത്. രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മൻപ് നടന്ന സ്ഫോടനത്തില്‍ അന്വേഷണം അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 359 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേർക്ക് പരിക്കേൽക്കുയും ചെയ്തിരുന്നു.

error: Content is protected !!