ശശി തരൂർ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീണു ; തരൂരിന്റെ തലയിൽ 6 സ്റ്റിച്ച്

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീണ് യുഡിഎഫ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിക്ക് പരിക്ക്.ലോക്സഭയിലേക്ക് മൂന്നാം അങ്കത്തിന് ഒരുങ്ങുന്ന ശശിതരൂർ ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുകയായിരുന്നു.

ത്രാസ് പൊട്ടിയതോടെ തരൂർ നിലത്തേക്ക് പതിച്ചു.ഇതോടപ്പം ത്രാസ് തലയിലേക്ക് വീഴുകയായിരുന്നു.പരിക്കേറ്റ ശശി തരൂരിനെ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.തരൂരിന്റെ തലയിൽ 6 സ്റ്റിച്ചുണ്ട്.

error: Content is protected !!