കൊളംബോ സ്ഫോ​ട​നം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​പ​ല​പി​ച്ചു

കൊ​ളം​ബോ​യി​ൽ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബോം​ബ് സ്ഫോ​ട​ന​ത്തെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ശ്രീ​ല​ങ്ക​യി​ലെ ബോം​ബ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം കി​രാ​ത​ന​ട​പ​ടി​ക​ൾ​ക്ക് ന​മ്മു​ടെ മേ​ഖ​ല​യി​ൽ സ്ഥാ​ന​മി​ല്ല. ശ്രീ​ല​ങ്ക​യി​ലെ ജ​ന​ങ്ങ​ളോ​ട് ഇ​ന്ത്യ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം ത​ന്‍റെ ചി​ന്ത​ക​ളും പ​രി​ക്കേ​റ്റ​വ​ർ​ക്കൊ​പ്പം ത​ന്‍റെ പ്രാ​ർ​ഥ​ന​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് മോ​ദി ട്വീ​റ്റ് ചെ​യ്തു. കൊ​ളം​ബോ​യി​ലെ മൂ​ന്നു ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ഒ​രു ഹോ​ട്ട​ലി​ലു​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.45 ന് ​ആ​യി​രു​ന്നു പ​ള്ളി​ക​ളി​ൽ സ്ഫോ​ട​നം ന​ട​ന്ന​ത്

error: Content is protected !!