പയ്യാമ്പലത്ത് പോലീസുകാരനെ കയ്യേറ്റം ചെയ്ത ടൂറിസ്റ്റ് ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തു.

കണ്ണൂര്‍: ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനെ കയ്യേറ്റം ചെയ്ത ടൂറിസ്റ്റ് ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. മാട്ടൂല്‍ സ്വദേശിയായ ഷംസീറിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് ആറു മണിയോടെ പയ്യാമ്പലം ബീച്ചിനടുത്താണ് സംഭവം. ബീച്ചിലേക്ക് സന്ദര്‍ശകരേയും കൂട്ടി എത്തിയ ഷംസീര്‍ ഓടിച്ച വാഹനം മറ്റൊരു ബൈക്കില്‍ തട്ടുകയായിരുന്നു.
തുടര്‍ന്ന് ബൈക്ക്കാരനും ഇയാളും തമ്മില്‍ വാക്കു തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിനിടെ പ്രശ്‌നം കണ്ട് ഇടപെട്ട തീരദേശ പൊലീസിലെ ജോസ് എന്ന പോലീസുകാരനെ ഷംസീര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.

error: Content is protected !!